ഗ്രാമപഞ്ചായത്ത് 12ലക്ഷം രൂപ ചെലവഴിച്ചു; ചക്കിട്ടപ്പാറയില്‍ 800 കുടുംബങ്ങള്‍ക്ക് ജൈവമാലിന്യ സംസ്‌കരണ വേസ്റ്റ് ബിന്‍ വിതരണം ചെയ്തു


ചക്കിട്ടപാറ: ചക്കിട്ടപ്പാറയിലെ 800 കുടുംബങ്ങള്‍ക്ക് ജൈവ മാലിന്യ സംസ്‌കരണ വേസ്റ്റ് ബിന്‍ വിതരണം ചെയ്ത് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് 2023 – 2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് വേസ്റ്റ് ബിന്‍ നല്‍കിയത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷം വഹിച്ചു. 9-ാം വാര്‍ഡ് മെമ്പര്‍ ബിന്ദു സജി, 11-ാം വാര്‍ഡ് കണ്‍വീനര്‍ ബൈജു.പി.കെ, സൗജത്ത് എന്നിവര്‍ സംസാരിച്ചു.