ഓമശ്ശേരിയില്‍ കളിക്കുന്നതനിടെ ടാര്‍പ്പയില്‍ വീണ് ഏഴുയസ്സുകാരന്‍; സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന



ഓമശ്ശേരി: ഓമശ്ശേരിയില്‍ കളിക്കുന്നതിനിടെ ടാര്‍പ്പയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിപ്പെടുത്തി അഗ്നിരക്ഷാ സേന. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാര്‍ ഉള്ള വീപ്പയില്‍ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.

മുണ്ടുപാറ നങ്ങാച്ചികുന്നുമ്മല്‍ ഫസലുദീന്റെ മകന്‍ സാലിഹാണ് ടാര്‍പ്പയ്ക്കകത്ത് കുടുങ്ങിയത്. സാലിഹിനെ പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ ആളുകള്‍ മുക്കം അഗ്‌നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ സുരക്ഷിതമായി അഗ്‌നിരക്ഷാ സേന പുറത്തെടുത്തു.

സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍. രാജേഷ്, ഓഫീസര്‍മാരായ കെ. ഷനീബ്, കെ.ടി. സാലിഹ്, കെ. രജീഷ്, അഖില്‍, ആര്‍.വി. ചാക്കോ തുടങ്ങിയവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.