Tag: Chakkittappara
ചക്കിട്ടപ്പാറ കടുവ സഫാരി പാര്‍ക്കിനായി കണ്ടെത്തിയത് 125 ഹെക്ടര്‍ സ്ഥലം; ; ഡിപിആർ ആറുമാസത്തിനുള്ളിൽ
പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ ബയോളജിക്കൽ പാർക്കിന് (കടുവ സഫാരിപാർക്ക്) വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കൺസൽട്ടൻസിയായി. ഡൽഹിയിലെ ജെയിൻ ആൻഡ് അസോസിയേറ്റ്സിനാണ് ഇതിനുള്ള കരാർ ലഭിച്ചത്. 64 ലക്ഷം രൂപയ്ക്കാണ് ടെൻഡർ ഏറ്റെടുത്തത്. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലത്താണ് പാർക്ക് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. 125 ഹെക്ടറോളം സ്ഥലമാണ് ബയോളജിക്കൽ പാർക്കിന് വേണ്ടി കണ്ടെത്തിയത്.
”നായയുടെ കരച്ചില്‍കേട്ട് നോക്കുമ്പോള്‍ പുലിപോലെ ഒരു ജീവി ആക്രമിക്കുന്നു”; ചക്കിട്ടപ്പാറ പൂഴിത്തോട് മേഖലയില്‍ വളര്‍ത്തു നായകള്‍ ആക്രമിക്കപ്പെട്ടു, പുലിതന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്
ചക്കിട്ടപ്പാറ: പൂഴിത്തോട് മാവട്ടം മേഖലയില്‍ വളര്‍ത്തുനായകളെ അജ്ഞാതജീവി ആക്രമിച്ചു കൊന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരു നായയെ കടിച്ചുകൊണ്ടുപോകുകയും മറ്റൊന്നിന് വീട്ടുകാര്‍ ബഹളംവെച്ചതോടെ വീട്ടില്‍തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. ആക്രമിച്ചത് പുലിതന്നെയെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മാവട്ടം വാട്ടര്‍ടാങ്ക് പ്രദേശത്തെ കുന്നത്ത് സന്തോഷിന്റെ കൂട്ടില്‍ ഉണ്ടായിരുന്ന നായയെയാണ് ആദ്യം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 11.45നായിരുന്നു സംഭവമെന്ന് സന്തോഷ് കൊയിലാണ്ടി
കാത്തിരിപ്പിന് വിരാമം; സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപ്പാറയിലെ ജോയലിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും; തിരിച്ചറിഞ്ഞത് ഡി.എന്‍.എ പരിശോധനയിലൂടെ
ചക്കിട്ടപാറ: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയല്‍ തോമസിന്റെ (28) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ആഗസ്റ്റ് അല്‍ ബഹ പ്രവിശ്യയില്‍ അല്‍ ഗറായിലെ അപകടത്തിലാണ് ജോയല്‍ മരിച്ചത്. ചക്കിട്ടപ്പാറ പുരയിടത്തില്‍ വീട്ടില്‍ തോമസിന്റെയും മോളിയുടെയും മകനാണ്. ശനിയാഴ്ച ഉച്ചക്ക് ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം രാത്രി
വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നും ലഹരിമരുന്നെത്തിച്ചു; ചക്കിട്ടപാറ സ്വദേശിയുൾപ്പെടെ രണ്ട് യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: വിൽപ്പനക്കായി കൊണ്ടു വന്ന മയക്കു മരുന്നുമായി ചക്കിട്ടപാറ സ്വദേശിയുൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ. ചക്കിട്ടപാറ സ്വദേശിയായ ആൽബിൻ സെബാസ്റ്റ്യൻ, മലപ്പുറം നിലമ്പൂർ സ്വദേശിയായ ഷൈൻ ഷാജി, എന്നിവരെയാണ് വെള്ളയിൽ പോലിസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി കോഴിക്കോട് എത്തിച്ചതായിരുന്നു മയക്കുമരുന്ന്. കോഴിക്കോട് വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു ഇവരുടെ ലഹരി വിൽപ്പന. പോലീസിന്
എന്ന് യാഥാര്‍ത്ഥ്യമാകും ചക്കിട്ടപ്പാറയിലെ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ്? സ്ഥലം കണ്ടെത്താനാവാത്തതാണ് തടസമെന്ന് അധികൃതര്‍
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനാവത്തതിനാല്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ് നിര്‍മ്മിക്കാനുള്ള പദ്ധതി നീളുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും നീന്തല്‍ കുളവും സ്‌പോര്‍ട്‌സ് ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളുമെല്ലാമുള്ള സ്‌റ്റേഡിയം എന്നതായിരുന്നു പദ്ധതി. 2018 ജൂണ്‍ 21ന് അന്നത്തെ കായിക മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും ഇപ്പോഴും ഇതിനായുള്ള നടപടികള്‍
ചക്കിട്ടപ്പാറയില്‍ ചെന്നായ ആക്രമണം; മൂന്ന് പശുക്കളെ കൊന്നുതിന്നു
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ മേയാന്‍വിട്ട പശുക്കളെ ചെന്നായക്കൂട്ടം കൊന്നുതിന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴിലുള്ള ടാപ്പിങ് തൊഴിലാളിയായ മഞ്ഞുണ്ണീമ്മല്‍ രാജീവന്റെ മൂന്ന് പശുക്കളെയാണ് ചെന്നായക്കൂട്ടം കൊന്നുതിന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സംഭവം. കൊന്നുതിന്ന പശുക്കളില്‍ ഒന്നിന്റെ അസ്ഥിക്കൂടം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ടാപ്പിങ്ങിനായി പുലര്‍ച്ചെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ചെന്നായക്കൂട്ടം പശുക്കളെ ആക്രമിക്കുന്നത് കണ്ടത്. ഇതിനകം ഒരു പശുവിനെ പൂര്‍ണമായി
ഗ്രാമപഞ്ചായത്ത് 12ലക്ഷം രൂപ ചെലവഴിച്ചു; ചക്കിട്ടപ്പാറയില്‍ 800 കുടുംബങ്ങള്‍ക്ക് ജൈവമാലിന്യ സംസ്‌കരണ വേസ്റ്റ് ബിന്‍ വിതരണം ചെയ്തു
ചക്കിട്ടപാറ: ചക്കിട്ടപ്പാറയിലെ 800 കുടുംബങ്ങള്‍ക്ക് ജൈവ മാലിന്യ സംസ്‌കരണ വേസ്റ്റ് ബിന്‍ വിതരണം ചെയ്ത് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് 2023 – 2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് വേസ്റ്റ് ബിന്‍ നല്‍കിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷം
റോഡുകളുടെ നവീകരണത്തിനും നിര്‍മ്മാണത്തിനുമായി അഞ്ച് കോടി, ലൈഫ് ഭവന പദ്ധതിയ്ക്കായി രണ്ട് കോടി; ജനകീയ ബഡ്ജറ്റുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്
ചക്കിട്ടപ്പാറ: 2024-25 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്. 4,41,95,991 രൂപയുടെ വരവും, 44,27,66,117 രൂപയുടെ ചെലവും, 14,29,874 രൂപയുടെ നീക്കിയിരിപ്പും ഉളള ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അവതരിപ്പിച്ചത്. ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍: റോഡുകളുടെ നവീകരണവും നിര്‍മ്മാണവും 5 കോടി, ലൈഫ് ഭവന പദ്ധതി പൂര്‍ത്തീകരണം 2കോടി, ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
സംസ്ഥാന ബജറ്റ്; പെരുവണ്ണാമൂഴിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കും-ധനമന്ത്രി
ചക്കിട്ടപ്പാറ: പെരുവണ്ണാമുഴിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലന്‍. സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പേരാമ്പ്ര എസ്റ്റേറ്റില്‍ 120 ഹെക്ടര്‍സ്ഥലത്താണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ടൂറിസം വികസന രംഗത്തെ വലിയൊരു മുതല്‍ക്കൂട്ടായി ഇതിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുതുകാട് കടുവ സഫാരി പാര്‍ക്ക് തുടങ്ങുന്നതിന്റെ ആദ്യഘട്ടമെന്നോണം ഭൂമി ഏറ്റെടുക്കുന്നതിന്
‘രാഷ്ട്രപിതാവിനെ കൊന്നവര്‍ രാഷ്ട്രത്തെ കൊല്ലുന്നു’ ; ചക്കിട്ടപ്പാറയില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
ചക്കിട്ടപ്പാറ: ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ‘രാഷ്ട്രപിതാവിനെ കൊന്നവര്‍ രാഷ്ട്രത്തെ കൊല്ലുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റി ചെമ്പ്രയില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പി.പി.രഘുനാഥ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല ട്രഷറര്‍ അഖില്‍ സുധീര്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ നിഖില്‍ നരിനട, സുബിത് ബാബു, കെ.ഹനീഫ എന്നിവര്‍ സംസാരിച്ചു.mid4]