കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിയിലായത് ആറ് പേർ


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. പിടിയിലായത് ആറ് പേർ. ഡി ആര്‍ ഐ നടത്തിയ പരിശോധനയിൽ 6.26 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആറ് യാത്രക്കാരില്‍ നിന്നുമാണ് ഈ സ്വര്‍ണം പിടിച്ചെടുത്തത്.


മൂന്നേകാല്‍ക്കോടി രൂപയോളം വില വരുന്ന സ്വർണ്ണമാണ് കണ്ടെടുത്തത്. ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണവുമായി ഇവരെത്തിയത്. മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടയിലായാണ് ഡി ആര്‍ ഐ ഇവരെ പിടികൂടിയത്.

[bot1]