ലഹരി ആവാം കളിയിടങ്ങളോട്; ​ഗോൾ ചലഞ്ച് സംഘടിപ്പിച്ച് ഡി.വെെ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക്


കൊയിലാണ്ടി: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി ഗോൾ ക്യാമ്പയിനിൽ പങ്കാളികളായി ഡി.വെെ.എഫ്.ഐ. ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിനിന്റെ ഭാ​ഗമായാണ് ​ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം കരയാട് അരിക്കുളം പഞ്ചയത്ത് മിനി സ്റ്റേഡിയത്തിൽ ഡി.വെെ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. ജി. ലിജീഷ് നിർവഹിച്ചു.

കെ അഭിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ്‌ കെ കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് ബ്ലോക്ക് ട്രഷറർ പി.വി അനുഷ ടി.കെ പ്രദീപ്, എന്നിവർ സംസാരിച്ചു.

Summary: Goal Challenge organized by Dyfi Koyilandy Block