കീഴ്പ്പയ്യൂരില്‍ ഭീതിപടര്‍ത്തി ഭ്രാന്തന്‍കുറുക്കന്‍, വീട്ടുമുറ്റത്ത് നിന്നും പതിനാലുകാരനെ കടിച്ചു; ഒടുക്കം സംഘടിച്ച് തല്ലിക്കൊന്ന് നാട്ടുകാര്‍


മേപ്പയൂര്‍: കീഴ്പ്പയ്യൂരില്‍ വീട്ടുമുറ്റത്ത് നിന്നും ഭ്രാന്തന്‍ കുറുക്കന്റ കടിയേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പയൂര്‍ കോയമ്പ്രത്തു നിസാറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) നെയാണ് ഭ്രാന്തക്കുറുക്കന്‍ കടിച്ചത്.

മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ കാലത്ത് ഏഴുമണിക്കായിരുന്നു സംഭവം.

കാലിന്റെ മുകള്‍ ഭാഗത്തും തുടയിലുമാണ് കടിയേറ്റത്. കാരേപുള്ളയില്‍ പ്രസാദിന്റെ ആടിനെയും പ്രദേശത്തെ നിരവധി തെരുവുപട്ടികളെയും കടിച്ചു. ഒടുവില്‍ നാട്ടുകര്‍ സംഘടിച്ചു വടിയുമായി ഭ്രാന്തകുറുക്കന്റെ പിന്നാലെ ഓടി അടിച്ചു കൊന്നു. ഭ്രാന്തകുറുക്കന്‍ കടിച്ച നായകള്‍ക്ക് പേ ഇളകുമെന്ന ഭീതിയിലാണ് പ്രദേശത്തുകാര്‍