അരിക്കുളം കാരയാട് ഫുട്‌ബോള്‍ മാമാങ്കം; ഫുട്ബോള്‍ മേള സംഘടിപ്പിച്ച് ദര്‍ശന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്


അരിക്കുളം: ദര്‍ശന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അമ്പല ഭാഗയാട് ഫുട്ബോള്‍ മേള സംഘടിപ്പിച്ചു. ഇന്ന് കാലത്ത് കാരയാട് മിനി സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫുട്‌ബോള്‍ മേള പന്തലായനി ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് മെമ്പര്‍ കെ. അഭിനീഷ് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് പി.കെ. കണാരന്‍ സ്മാരക റോളിങ്ങു
ട്രോഫിയും 10001 രൂപ പ്രൈസ് മണിയും റണ്ണേസ്‌ന് പി.എം. ദക്ഷായണി സ്മാരക റോളിംഗ് ഷീല്‍ഡും 5001 രൂപ പ്രൈസ് മണിയും സമ്മാനമായി നല്‍കും.

ജനുവരി 22 ന് ഉച്ചയ്ക്ക് ശേഷം സെമി ഫൈനലും, ഫൈനലും നടക്കും. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍
വിജയികള്‍ക്ക് ട്രോഫിയും പ്രൈസ്മണിയും സമ്മാനിക്കും.