കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു


കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ  ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല.

റോഡിന്റെ ഒരുഭാഗത്ത് ശ്രീകാന്തിന്റെ ഓട്ടോ നിർത്തിയിട്ടിരുന്നു. മറുഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന ആളാണ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ കൂടാതെ മദ്യപിച്ച് ഓട്ടോയില്‍ മയങ്ങിക്കിടന്നിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഓട്ടോയുടെ സമീപത്ത് തന്നെ കത്തിയ നിലയില്‍ ഒരു കാര്‍ കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് വെളളയില്‍ പോലീസ് വിശദീകരണം. കൊല്ലപ്പെട്ട ശ്രീകാന്തിനെതിരെ മുന്‍പ് എലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് ഉളളതായി പോലീസുകാര്‍ പറയുന്നു.