കൊയിലാണ്ടിയിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു


കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ മധ്യവസ്കൻ കുഴഞ്ഞു വീണു മരിച്ചു. ഗുരുകുലംബീച്ചിൽ പുത്തൻകടപ്പുറത്തു വലിയ പുരയിൽ സുബിലേഷ് ആണ് മരിച്ചത്. നാൽപത്തിരണ്ട് വയസ്സായിരുന്നു.

ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ സോമുവിന്റെയും സത്യയുടെയും മകനാണ്.

നീനയാണ് ഭാര്യ. സഹോദരങ്ങൾ: വിജയി, പ്രീത, സുമേഷ്, സുനിലേഷ്, കവിത, പരേതനായ വിജയൻ.