കുന്ദമംഗലത്ത് ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീപ്പിടുത്തം


കുന്ദമംഗലം: പന്തീര്‍പ്പാടത്ത് ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീ പിടിച്ചു. സ്റ്റീല്‍ കട്ട് ചെയ്യുന്ന സമയത്ത് തീപ്പൊരി തെറിച്ചു വീണാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

തീപൊരി തെറിച്ച് പഴയ തെര്‍മോകള്‍ കൂട്ടിയിട്ട സ്ഥലത്ത് വീണതോടെ തീ ആളിപടരുകയായിരുന്നെന്നാണ് വിവരം. വെള്ളിമാടുകുന്ന് അഗ്നി ശമന സേനയിലെ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായം ഇല്ല.

വാഹനങ്ങളുടെയും ടയറും മറ്റു പഴയ സാധനങ്ങളും സൂക്ഷിക്കുന്ന സ്ഥലത്താണ് തീ പിടുത്തമുണ്ടായത്. സജീര്‍ മാത്തോട്ടം എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലാണ് കൂടുതല്‍ അപകടം ഇല്ലാതാക്കിയത്.

[bot1]