മുചുകുന്ന് കോളേജ് ഗ്രൗണ്ടില്‍ തീപിടുത്തം; കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീയണച്ചത് ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍


കൊയിലാണ്ടി: മുചുകുന്ന് കോളേജ് ഗ്രൗണ്ടില്‍ തീപിടിത്തം. അടിക്കാടുകാള്‍ക്കാണ് തീപിടിച്ചത്. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു ഫയര്‍ ആന്റ് റെസ്‌ക്യൂ യൂണിറ്റെത്തിയാണ് തീയണച്ചത്.

ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എം. മജീദ്, ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ ബി.കെ. ബിനീഷ്, ബി. ഹേമന്ത്, കെ.എം. സനല്‍ രാജ്, ഹോംഗാര്‍ഡ് കെ. ഓംപ്രകാശ്, ഡ്രൈവര്‍ പി. സജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.