വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍


തിരുവനന്തപുരം: കെഎസ്ഇബി സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.ജെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇതില്‍ എത്ര പൈസ വരെ റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് എത്ര ശതമാനം വര്‍ധനവാണെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ.

കഴിഞ്ഞ എപ്രിലില്‍ നിരക്ക് പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ പല കാര്യങ്ങള്‍ കൊണ്ട് റഗുലേറ്ററി കമ്മീഷന്‍ നീട്ടി വെക്കുകയായിരുന്നു. നിലവിലുള്ള നിരക്ക് ഇന്നത്തോടെ അവസാനിക്കും.