കോടഞ്ചേരിയില്‍ നിന്ന് കാണാതായ വയോധികയെ ഏഴാം നാള്‍ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍


Advertisement

കോഴിക്കോട്: കോടഞ്ചേരിയില്‍ നിന്ന് കാണാതായ വയോധികയെ ഏഴാം നാള്‍ മരിച്ചനിലയില്‍ കണ്ടെത്തി. മംഗലം വീട്ടില്‍ ജാനു(75) ആണ് മരിച്ചത്. ഈ മാസം ഒന്നാം തിയതിയാണ് ജാനുവിനെ കാണാതായത്. പോലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Advertisement

ഇന്നലെ വലിയകൊല്ലി പള്ളിക്കുന്നേല്‍ മലയില്‍ കാട്ടില്‍ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. വസ്ത്രം ഉണ്ടായിരുന്നതിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ജാനുവിന് ഓര്‍മക്കുറവുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എങ്ങനെയാണ് ജാനു ഇവിടെയത്തിയത് എന്നതില്‍ വ്യക്തതയില്ല.

Summary: Elderly woman missing from Kodancherry found dead on seventh day. 

Advertisement
Advertisement