കേരരക്ഷാവാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ പയര്‍വിത്ത് വിതരണവും ജൈവവേലിയും


കൊയിലാണ്ടി: മുന്‍സിപ്പാലിറ്റിയില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കേരരക്ഷാവാരാചരണത്തിന്റെ ഭാഗമായി സൗജന്യ പയര്‍വിത്ത് വിതരണവും ശീമക്കൊന്ന ഉപയോഗിച്ചുള്ള ജൈവവേലി പദ്ധതിയും ആരംഭിച്ചു. പദ്ധതി പയര്‍ വിത്ത് വിതരണം ചെയ്തുകൊണ്ട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പട്ടു ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പ്രീജിഷ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വിവിധ പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ പി.വിദ്യ സ്വാഗതവും കൃഷി അസിസ്റ്റന്റ് അംന.പി.കെ നന്ദിയും പറഞ്ഞു.