ഗവണ്മെന്റ് ജോലി എന്നതാണോ സ്വപ്നം; സർക്കാർ നിങ്ങൾക്കായി അവസരമൊരുക്കുന്നു; കൊയിലാണ്ടിയിൽ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിന് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾക്കായി വായിക്കു


കൊയിലാണ്ടി: സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേയ്ക്ക് 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ഹൈക്കോടതി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള കമ്പ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, എൽ.ഡി. ടൈപ്പിസ്റ്റ്, ക്ലാർക്ക് ടൈപ്പിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള അടിസ്ഥാന യോഗ്യതയ്ക്കുള്ള കോഴ്സ് ആണിത്.

www.polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടൽ മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. പൊതുവിഭാഗങ്ങൾക്ക് 100 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ആഗസ്റ്റ് അഞ്ച്. രണ്ടുവർഷ കാലാവധിയുള്ള കോഴ്സ് ആണിത്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0496 2624060, 9645256623.

summary: diploma-in-secretarial-practice-and-iti-admission