വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേർന്നുള്ള തോട്ടിൽ വീണ് അപകടം; കൂട്ടായിയിൽ ഒന്നരവയസ്സുകാരി മരിച്ചു


കൂട്ടായി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേർന്നുള്ള തോട്ടിൽവീണ് ഒന്നരവയസ്സുകാരി മരിച്ചു. കൂട്ടായി അരയൻകടപ്പുറം കുറിയന്റെപുരയ്ക്കൽ മകൾ ഫാത്തിമ അഫ്രയാണ് മരിച്ചത്.

മഞ്ചേരി മെഡിക്കൽ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയൻ കടപ്പുറം ഫാറൂഖിൽ പള്ളിയിൽ ഖബറടക്കി. ആവിപ്പുഴയോടനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്.

ഗഫൂറിന്റെയും ലൈലയുടെയും മകളാണ്. സഹോദരങ്ങൾ: അഫ്നാൻ, മെഹ്റാന.