സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം കാരയാട്ടെ വീട്ടിലേക്ക് ഉടന്‍ എത്തിക്കും; സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ


അരിക്കുളം: ജാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം ഒരു മണിക്കൂറിനുള്ളില്‍ കാരയാട്ടെ വീട്ടിലെത്തിക്കും. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വിമാനമാര്‍ഗം മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്.

കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉള്യേരിയില്‍ നിന്നും ഇരുചക്ര വാഹന അകമ്പടിയോടുകൂടി മൃതദേഹം കാരയാട്ടുള്ള വീട്ടില്‍ എത്തിക്കുക. പൊതു ദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌ക്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. കണ്ണൂരില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍മാര്‍ ഗാഡ് ഓഫ് ഓണര്‍ നല്‍കും.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സുധീല്‍ സി.ആര്‍.പി.എഫ് സര്‍വീസിലുണ്ട്. ഇന്നലെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.