സി.പി.എം വിയ്യൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


കൊയിലാണ്ടി: സി.പി.എം വിയ്യൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

പരേതരായ പെരച്ചന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: പ്രകാശിനി.

മക്കള്‍: മുന്ന സുജിത്ത് (അധ്യാപിക, വിയ്യൂർ എൽ.പി സ്കൂൾ), വൈശാഖ് (ബഹ്റൈൻ).

മരുമകൻ: സുജിത്ത് മുയിപ്പോത്ത് (അധ്യാപകൻ, എം.എം.എച്ച്.എസ് മാഹി).

സഹോദരങ്ങൾ: സുധാകരൻ (പുളിയഞ്ചേരി), രാജേന്ദ്രൻ (മരളൂർ), ജയരാജൻ (ബഹ്റൈൻ), സുശീല കൃഷ്ണൻ (കന്നൂര്).