വടകര: വടകര അടക്കാത്തെരുവിലെ കടവരാന്തയിൽ കൊപ്ര തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങൽ കോട്ടക്കലിലെ തെക്കേ ചെറിയ മാങ്ങിൽ ബഷീർ (53) ആണ് മരിച്ചത്. ഞായറാഴ്ച കാലത്ത് നാട്ടുകാരാണ് ഇയാളെ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്.
വടകര പോലീസ് സ്ഥലത്തെത്തി ഗവൺമെന്റ് ജില്ല ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം കോട്ടക്കൽ ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ നടന്നു.
ഭാര്യ: അമാനത്ത്.
മക്കൾ: മുനീർ, മുബാഷ്, ഫാത്തിമ.
മരുമക്കൾ: അർഫാന, മുഹമ്മദ് ജാസിൽ.
സഹോദരങ്ങൾ: അഷ്റഫ്, നഫീസ, സക്കീന, പരേതരായ മജീദ്, അഷ്കർ.
Summary: Copra worker from Iringal found dead on the verandah of Vadakara Adakkatheru