പുതുപ്പാടിയില്‍ ഇന്നലെ സംഘര്‍ഷത്തിനിടെ യുവാവിന് കുത്തേറ്റു; പിന്നിൽ ബിജെപി, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷമുണ്ടാക്കാനുളള ശ്രമമെന്ന് യു.ഡി.എഫ്
പുതുപ്പാടി: പുതുപ്പാടിയില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. പുതുപ്പാടിനൊച്ചിയില്‍ മുഹമ്മദ് നവാസ് (30) നാണ് കുത്തേറ്റത്. വെസ്റ്റ് പുതുപ്പാടി കുരിശുപളളിയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ആണെന്നും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷമുണ്ടാക്കാനുളള ശ്രമമാണെന്നും യു.ഡി.എഫ് ആരോപിച്ചു.
മുഹമ്മദ് നവാസിന്റെ പുറത്ത് 4 കുത്തും, ഇടത് കൈയുടെ മേല്‍ ഭാഗത്ത് ഒരു കുത്തും, കഴുത്തിനു സമീപം പോറലുമേറ്റിട്ടുണ്ട്.
പ്രതിയെന്ന് ആരോപിക്കുന്ന ആള്‍ ഇന്നലെ രാത്രി പഞ്ചായത്ത് ബസാറില്‍ വച്ച് പ്രായമായ ഒരാളെ മര്‍ദിക്കുകയും ഇതേ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത അഷ്‌റഫ് എന്നയാളെയും പ്രതി മര്‍ദിച്ചതായി പറയുന്നു.
അടിവാരത്തേക്കുള്ള യാത്രാമദ്ധ്യേ ചെമ്പ്രപറ്റ കുരിശ് പള്ളിക്ക് സമീപം ആള്‍ കൂട്ടം കണ്ട നവാസ് അവിടെ നിര്‍ത്തി തന്റെ സുഹൃത്തിനോട് എന്താണ് പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ‘നീ ചോദിക്കാര്‍ വന്നതാണോ എന്ന് ആക്രോശിച്ച് കത്തി കൊണ്ട് മുഹമ്മദ് നവാസിനെ കുത്തുകയായിരുന്നു.
പരിക്കേറ്റ നവാസിനെ ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക ശേഷം നവാസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ താമരശേരി സിഐയുടെ നേതൃത്യത്തില്‍ പ്രതിയെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചു.