ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ്ങ്, വടകരയിലും ശക്തമായ പോളിങ്


കോഴിക്കോട്: ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കനത്ത പോളിങ്ങ്. ഇതുവരെയായി 12.26ശതമാനം പോളിങ്ങാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. വടകരയിലും ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മിക്കയിടങ്ങളിലും രാവിലെ ആറ് മണി മുതല്‍ തന്നെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. രാവിലെ 5.30ഓടെയായിരുന്നു ബൂത്തുകളില്‍ മോക്ക് പോളിംങ്ങ് ആരംഭിച്ചത്.

1. തിരുവനന്തപുരം-12.04

2. ആറ്റിങ്ങല്‍-13.29

3. കൊല്ലം-12.20

4. പത്തനംതിട്ട-12.75

5. മാവേലിക്കര-12.76

6. ആലപ്പുഴ-13.15

7. കോട്ടയം-12.52

8. ഇടുക്കി-12.02

9. എറണാകുളം-12.30

10. ചാലക്കുടി-12.78

11. തൃശൂര്‍-12.39

12. പാലക്കാട്-12.77

13. ആലത്തൂര്‍-12.13

14. പൊന്നാനി-10.65

15. മലപ്പുറം-11.40

16. കോഴിക്കോട്-11.71

17. വയനാട്-12.77

18. വടകര-11.34

19. കണ്ണൂര്‍-12.62

20. കാസര്‍ഗോഡ്-11.88

വൈകിട്ട് ആറ് മണി വരെയാണ് വോട്ടിംഗ് സമയം. എന്നാല്‍ നിശ്ചിത സമയത്ത് വോട്ടെടുപ്പ് തീര്‍ന്നില്ലെങ്കില്‍ ആറു മണിക്ക് ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി അവരെ കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കും. വോട്ടെടുപ്പ് കഴിഞ്ഞ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളുമായി നിയമസഭാ മണ്ഡലം തല സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ തിരികെയെത്തും.

ഇവിടെ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷാ അകമ്പടിയോടെ വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടിയില്‍ എത്തിച്ച് നിയമസഭാ മണ്ഡലം തലത്തില്‍ ഒരുക്കിയ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും.

ശക്തമായ സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. കള്ളവോട്ടും ആള്‍മാറാട്ടവും തടയുന്നതിന് ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.