കൈപ്പത്തിക്ക് കുത്തിയാൽ താമര; കോഴിക്കോട് രണ്ട് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടെന്ന് ആരോപണം


കോഴിക്കോട്: വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ 1, 783 നമ്പർ ബൂത്തുകളിലെ യന്ത്രത്തിലാണ് ക്രമക്കേട് ആരോപിക്കുന്നത്. കൈപ്പത്തിക്ക് ചെയ്യുന്ന വോട്ട് താമരയ്ക്ക് വീഴുന്നതായി ആണ് പരാതി.

ഇന്ന് രാവിലെ മുതൽ ശക്തമായ പോളിം​ഗാണ് കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. വടകര മണ്ഡലത്തിൽ 12.04 ശതമാനമാണ് വോട്ടിം​ഗ്.