കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കവര്‍ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊല്ലം സ്വദേശിയായ യുവാവിന്റെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കവര്‍ നഷ്ടപ്പെട്ടതായി പരാതി. തെങ്ങില്‍താഴ അല്‍-ഫത്തഹ് ഹര്‍ഷാദിന്റെ എസ്.എസ്.എൽ.സി, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ടെസ്റ്റ് എടക്കാനുള്ള പേപ്പര്‍ എന്നിവയാണ് നഷ്ടമായത്.

ജനുവരി 19ന് ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ആര്‍.ടി.ഒ ഓഫീസില്‍ പോയിരുന്നു. തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെ കൊയിലാണ്ടി ആര്‍.ടി.ഒ ഓഫീസിനും തെങ്ങില്‍ താഴ ബസ് സ്റ്റോപ്പിന്റെയും ഇടയില്‍ വച്ചാണ് കവര്‍ നഷ്ടമായത്.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9846754172, 9744754172 എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കേണ്ടതാണ്‌.