പഴയകാല സി.പി.എം പ്രവര്‍ത്തകന്‍ കൊയിലാണ്ടി ചേരിക്കുന്നുമ്മല്‍ താഴെ വേലായുധന്‍ അന്തരിച്ചു


കൊയിലാണ്ടി: ചേരിക്കുന്നുമ്മല്‍ താഴെ കെ.വേലായുധന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. സി.പി.എം ടൗണ്‍ ബ്രാഞ്ച് മെമ്പറും കൊയിലാണ്ടിയിലെ അറിയപ്പെടുന്ന ടൈലറുമായിരുന്നു.

ഭാര്യ: വിലാസിനി. മക്കള്‍: ഷേര്‍ലി (കേരള പോലീസ്), റോഷിജ, ഷിബിജ. മരുമക്കള്‍: ഷാജി, ദീപക്, സുധീഷ്. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍ നടക്കും.