Category: വടകര

Total 185 Posts

വടകരയില്‍ ചെള്ളുപനി സ്ഥിരീകരിച്ചു

വടകര: കോഴിക്കോട് വടകരയിൽ സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 42കാരനിലാണ് ചെള്ളുപനി കണ്ടെത്തിയത്. വിട്ടുമാറാത്ത പനിയും, തലകറക്കവും, തൊണ്ടവേദനയും ഒരാഴ്ചയോളം ചികിത്സ നടത്തിയിട്ടും ഭേദമാകാത്ത സാഹചര്യത്തിലാണ് രോഗി ചികിത്സതേടി വടകര സഹകരണ ആശുപത്രിയിൽ എത്തിയത്. രോഗം സ്ഥിരീകരിച്ച ഉടന്‍ വടകര സഹകരണ ആശുപത്രി അധികൃതർ  ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടുകയും ആവശ്യമായ

കുടുംബബന്ധം തകർക്കാൻ ശ്രമം; വടകര സ്വദേശിയുടെ പരാതിയിൽ എസ്.ഐക്ക് സസ്പെൻഷൻ

വടകര: കുടുംബ ബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ കൽപ്പറ്റ എസ്.ഐ അബ്ദുൾ സമദിന് സസ്‌പെൻഷൻ. അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡി.ഐ.ജി രാഹുൽ.ആർ നായരാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. എടച്ചേരി എസ്.ഐ യായിരിക്കുമ്പോൾ കുടുംബകലഹം പരിഹരിക്കാനായി സ്റ്റേഷനിൽ എത്തിയ യുവതിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി, ചിത്രങ്ങൾ പകർത്തുകയും പിന്നീട് വീട്

വടകരയില്‍ ട്രെയിന്‍തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

വടകര: വടകര മാഹി പരദേവതാ ക്ഷേത്രത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. വില്യാപ്പള്ളി കടമേരി മൊയിലോത്ത്കണ്ടി രാജീവന്റെ മകന്‍ അതുല്‍ രാജാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മംഗള എക്സ്പ്രസ് ട്രെയിനാണ്് തട്ടിയത്. ചോമ്പാല പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി.

വടകരയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍

വടകര: വടകര മാഹി പരദേവതാ ക്ഷേത്രത്തിനു സമീപം ട്രെയിന്‍ തട്ടി യുവാവെന്ന് തോന്നിക്കുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ചോമ്പാല സ്റ്റേഷന്‍ പരിതിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മംഗള എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. റെയില്‍ പാളത്തിന് സമീപത്ത് നിന്നും

നിരന്തരം ദ്രോഹിക്കുന്നു, കള്ളക്കേസുകളില്‍ കുടുക്കാനും ശ്രമം; എസ്.ഐ കുടുംബം തകര്‍ക്കുന്നുവെന്നാരോപിച്ച് ഡി.ഐ.ജിക്ക് വടകര എടച്ചേരി സ്വദേശിയുടെ പരാതി

വടകര: എസ്.ഐ കുടുംബം തകര്‍ക്കുന്നുവെന്നാരോപിച്ച് കണ്ണൂര്‍ റെയിഞ്ച് ഡി.ഐ.ജി.ക്ക് അച്ഛന്റെയും മക്കളുടെയും പരാതി. എടച്ചേരി സ്വദേശി കണ്ടിയില്‍ നിജേഷും മക്കളുമാണ് പരാതി നല്‍കിയത്. നേരത്തെ എടച്ചേരി സ്‌റ്റേഷനിലുണ്ടായിരുന്ന ഇപ്പോള്‍ വയനാട് എസ്.ഐയായി ജോലി ചെയ്യുന്ന ജീവനക്കാരനെതിരെയാണ് പരാതി. മക്കള്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നിജേഷിന്റെ പേരില്‍