ശക്തമായ വേലിയേറ്റവും തീവ്ര കടല്‍ക്ഷോഭവും; വടകരയിലെ വള്ളങ്ങള്‍ തകര്‍ന്നടിഞ്ഞു- വീഡിയോ കാണാം


വടകര: വടകര മുകച്ചേരി ഭാഗത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ കടല്‍ക്ഷോഭത്തില്‍ മൂന്ന് വള്ളങ്ങള്‍ തകര്‍ന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.

മത്സ്യത്തൊഴിലാളികളായ അഹമ്മദ് ചേരാന്‍, അഫ്‌സല്‍ കോട്ടക്കണ്ടി, റിയാസ് എടത്തില്‍ എന്നിവരുടെ വളളങ്ങളാണ് തകര്‍ന്നത്. ഇതില്‍ അഹമ്മദിന്റെയും അഫ്‌സലിന്റെ വള്ളങ്ങള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്.

ആറ് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വള്ളങ്ങള്‍ തകര്‍ന്നതോടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം വഴിമുട്ടിയിരിക്കുകയാണ്. നഷ്ടപരിഹാരം നല്‍കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ട്.