ബൈക്കിൽ കഞ്ചാവുമായി പോകുന്നതിനിടിയൽ വാഹന പരിശോധന; വടകരയിൽ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് യുവാവ് രക്ഷപ്പെട്ടു, ഒരാൾ അറസ്റ്റിൽ


വടകര: എക്സൈസ് സംഘത്തെ ആക്രമിച്ച് കഞ്ചാവുമായി പോവുകയായിരുന്ന യുവാവ് രക്ഷപ്പെട്ടു. മറ്റൊരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വടകര മേപ്പയിൽ കല്ലുനിര പറമ്പത്ത് ജ്യോതിഷിൽ പ്രവീൺ(27)ആണ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോലിനെ അക്രമിച്ച് രക്ഷപ്പെട്ടത്. ഒപ്പം ബൈക്കിൽ സഞ്ചരിച്ച വടകര കൊടുവള്ളീന്റവിട വീട്ടിൽ അക്ഷയ്കുമാറിനെ(22)എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ബെെക്കിൽ കഞ്ചാവുമായി പോകുകയായിരുന്നു പ്രവീണും, അക്ഷയ്കുമാറും. ജില്ലാ ആശുപത്രി റോഡിൽ എംഡിഎം ചിക്കൻ സ്റ്റാളിന് മുൻവശത്ത് വാഹന പരിശോധനക്കിടയിലാണ് ബൈക്കിന് എക്സ്സൈസ് സംഘം കൈകാണിച്ചത്. ബൈക്ക് നിർത്തിയ ഉടൻ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് അക്രമിച്ചത്. ഇവരിൽ നിന്ന് രക്ഷപ്പെടാൻ പ്രിവന്റീവ് ഓഫീസറെ ആക്രമിക്കുകയായിരുന്നു.

ജ്യോതിഷിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 57-എസ്-7636 നമ്പർ ബജാജ് ഡൊമിനാർ ബൈക്കും 50 ഗ്രാം കഞ്ചാവും എക്സ് സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതിയായ ജ്യോതിഷിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സ് സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസറുടെ പരാതിയിൽ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് വടകര പൊലീസ് കേസെടുത്തു.

Summary: trying to smuggle cannabies, The accused attacked the execise preventive officer and escaped in vadakara