Category: Uncategorized

Total 2643 Posts

ഫോട്ടോ മാറിയതില്‍ തിരുത്ത്; വായനക്കാരോട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ക്ഷമാപണം

2024 ജനുവരി നാലിന് ‘കോഴിക്കോട് ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം പ്രതി പോലീസ് പിടിയില്‍’ എന്ന തലക്കെട്ടില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തഴമ്പാട്ടു സ്വദേശി അബ്ദുല്‍സമദിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു എന്നതായിരുന്നു വാര്‍ത്ത. പ്രസ്തുത വാര്‍ത്തയ്‌ക്കൊപ്പം കൊല്ലപ്പെട്ട അബ്ദുള്‍ മജീദിന്റെ ഫോട്ടോ എന്ന തരത്തില്‍ മറ്റൊരാളുടെ ഫോട്ടോ

കൊയിലാണ്ടി പുളിയഞ്ചേരി പുനത്തുവയല്‍ താമസിക്കും പുതിയപുരയില്‍ നസറി അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി പുനത്തുവയല്‍ താമസിക്കും പുതിയപുരയില്‍ നസറി അന്തരിച്ചു.. നാല്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: ഉമ്മര്‍ മക്കള്‍: റൈഹാനത്ത് അബൂബക്കര്‍ സിദ്ധീഖ്, ഫാത്തിമ. മരുമക്കള്‍: ഫാരിസ് (പുറക്കാട്), അജ്‌നാസ് (നാദാപുരം). സഹോദരങ്ങള്‍: സറീന, ഫാഹിദ.

പത്തൊന്‍പത് ദിവസത്തെ ആഘോഷം; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ജനുവരി എട്ടിന് സമാപിക്കും

  ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ സമാപനം 2024 ജനുവരി 8, തിങ്കളാഴ്ച വൈകീട്ട് 6.00 ന് നടക്കും. ഡിസംബര്‍ 22 ന് ആരംഭിച്ച 19 ദിവസം നീണ്ടു നിന്ന കരകൗശല മേളയ്ക്കാണ് സമാപനമൊരുങ്ങുന്നത്. 12 രാജ്യങ്ങളിലെ കരകൗശല വിദഗ്ധരും 26 സംസ്ഥാനങ്ങളിലെ 236 സ്റ്റാളുകളുമാണ് മേളയിലുള്ളത്. ഡിസംബര്‍ 22 ന് മന്ത്രി

പാലേരി വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാത്ഥി മിന്‍ഹ ഫാത്തിമ അന്തരിച്ചു

പാലേരി: മുതുവണ്ണാച്ച കപ്പുറത്ത് മിന്‍ഹാ ഫാത്തിമ അന്തരിച്ചു. പന്ത്രണ്ട് വസസ്സായിരുന്നു. വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ ശനിയാഴ്ച്ച രാത്രി 1.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. കപ്പുറത്ത് നടുക്കണ്ടി അബ്ദുള്ള- സൗദ ദമ്പതികളുടെ മകളാണ്.

തിക്കോടിയില്‍ ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവിക്കല്‍ സ്വദേശി മരിച്ചു

നന്തി ബസാര്‍: തിക്കോടി പഞ്ചായത്ത് ബസാറില്‍ വച്ച് ലോറി തട്ടി പരിക്കേറ്റയാള്‍ മരിച്ചു. ആവിക്കല്‍ ജുമാ മസ്ജിദിനടുത്ത് ചിറക്കല്‍ മമ്മു ഹാജി ആണ് മരിച്ചത്. അറുപത്തി അഞ്ച് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: സാജിത. മക്കള്‍: മനാഫ് (കുവൈ ത്ത്), ഫാത്തിമത്തുല്‍ മുഫ്സിന, ഷംല. മരുമക്കള്‍: ഫര്‍സാന, റഹീസ്, ജാഷിര്‍. സഹോദരങ്ങള്‍:

കാപ്പാട് ഗവ: മാപ്പിള യു.പി സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം; വിശദമായി അറിയാം

കാപ്പാട്: ഗവ: മാപ്പിള യു.പി സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. താല്‍ക്കാലിക നിയമനം ആണ് നടത്തുന്നത്. 8/1/2024 തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് അഭിമുഖം നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഓഫീസിലെത്തണം. പി.എസ്.സി ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണന.

ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തിലും വിജയം ആവര്‍ത്തിച്ച് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ടീം; കൊല്ലത്തുനിന്നും തിരികെ വരുന്നത് എഗ്രേഡോടെ

കൊയിലാണ്ടി: ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് പുറമേ ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തിലും എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. സംസ്ഥാന സ്‌കുള്‍ കലോല്‍സവത്തില്‍ കുട്ടികള്‍ കൊട്ടിക്കയറിയപ്പോള്‍ ആസ്വാദകര്‍ക്ക് ആവേശമായി. സബ് ജില്ലയില്‍ അപ്പീല്‍ മുഖാന്തരമാണ് ജില്ലാ കലോത്സവത്തില്‍ പങ്കെടുത്തത്. അവിടെ നിന്നും നേരിട്ട് സംസ്ഥാന തലത്തിലെക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത്തവണ കടുത്ത മത്സരം തന്നെയാണ് നടന്നത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും

2024-25 വര്‍ഷത്തെ പദ്ധതി രൂപീകരണം; പഞ്ചായത്ത് വികസനത്തിനായി വികസന സെമിനാര്‍ നടത്തി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്

ചെങ്ങോട്ടുകാവ്: ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വര്‍ഷത്തെ പദ്ധതി രൂപീകരണ വികസന സെമിനാര്‍ നടത്തി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്. വികസന സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ ഗീത കാരോല്‍ വികസന കാഴ്ചപ്പാടും നയ സമീപനവും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ നിടുമ്പൊയില്‍ കളത്തില്‍ പത്മനാഭന്‍ നായര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: നിടുമ്പൊയില്‍ കളത്തില്‍ പത്മനാഭന്‍ നായര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ഗിരിജ. മക്കള്‍: ദിവ്യ, ധന്യ. മരുമക്കള്‍: അജീഷ് നരക്കോട്, ബിനീഷ് പെരുവട്ടൂര്‍. സഹോദരങ്ങള്‍: കേളപ്പന്‍ നായര്‍, ഭാസ്‌ക്കരന്‍ നായര്‍, പരേതരായ ബാലന്‍ നായര്‍, ഗംഗാധരന്‍ നായര്‍. സഞ്ചയനം തിങ്കളാഴ്ച.

മൂടാടി പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ‘യുവോത്സവം’; ലോഗോ പ്രകാശനം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി

നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് സംഘടിപ്പിക്കുന്ന യൂത്ത് ലീഗ് യുവോത്സവത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും പ്രദര്‍ശിപ്പിച്ചു. ജനുവരി മുതല്‍ നടത്തുന്ന പരിപാടിയുടെ ലോഗോ പ്രകാശനം മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി,കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ യൂത്ത്‌ലീഗ് നേതാക്കളായ കെ.കെ റിയാസ്, പി.കെ മുഹമ്മദലി, സാലിം മുചുകുന്ന്, സജീര്‍ പുറായില്‍, റനിന്‍ അഷ്‌റഫ്, നൗഫല്‍