ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തിലും വിജയം ആവര്‍ത്തിച്ച് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ടീം; കൊല്ലത്തുനിന്നും തിരികെ വരുന്നത് എഗ്രേഡോടെ


കൊയിലാണ്ടി: ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് പുറമേ ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തിലും എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. സംസ്ഥാന സ്‌കുള്‍ കലോല്‍സവത്തില്‍ കുട്ടികള്‍ കൊട്ടിക്കയറിയപ്പോള്‍ ആസ്വാദകര്‍ക്ക് ആവേശമായി. സബ് ജില്ലയില്‍ അപ്പീല്‍ മുഖാന്തരമാണ് ജില്ലാ കലോത്സവത്തില്‍ പങ്കെടുത്തത്. അവിടെ നിന്നും നേരിട്ട് സംസ്ഥാന തലത്തിലെക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത്തവണ കടുത്ത മത്സരം തന്നെയാണ് നടന്നത്.

കുട്ടികളോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികള്‍ക്ക് പിന്തുണയുമായി എത്തി. കഴിഞ്ഞ 20 വര്‍ഷമായി നേടി വരുന്ന വിജയം പതിവുതെറ്റിക്കാതെ ഇത്തവണയും കുട്ടികള്‍ നിലനിര്‍ത്തി.

മറ്റ് വിദ്യാലയങ്ങള്‍ പതിനായിരങ്ങള്‍ നല്‍കി കുട്ടികള്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ കഴിഞ്ഞ 20 വര്‍ഷമായി കളിപ്പുരയില്‍ രവീന്ദ്രന്‍ ശ്രീലകം ആണ് ജി.വി.എച്ച്.എസ്.എസ് നു വേണ്ടി യാതൊരു പ്രതിഫലവുമില്ലാതെ ചെണ്ടമേളത്തിനായി തയ്യാറെടുപ്പിക്കുന്നത്. കൊരയങ്ങാട് വാദ്യസംഘത്തിലെ വാദ്യക്കാരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.