മൂടാടി പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ‘യുവോത്സവം’; ലോഗോ പ്രകാശനം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി


നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് സംഘടിപ്പിക്കുന്ന യൂത്ത് ലീഗ് യുവോത്സവത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും പ്രദര്‍ശിപ്പിച്ചു. ജനുവരി മുതല്‍ നടത്തുന്ന പരിപാടിയുടെ ലോഗോ പ്രകാശനം മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി,കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ യൂത്ത്‌ലീഗ് നേതാക്കളായ കെ.കെ റിയാസ്, പി.കെ മുഹമ്മദലി, സാലിം മുചുകുന്ന്, സജീര്‍ പുറായില്‍, റനിന്‍ അഷ്‌റഫ്, നൗഫല്‍ യൂവി, റബീഷ് പുളിമുക്ക്, വസിം കോടിക്കല്‍, ഫര്‍ഹാന്‍ സംസം എന്നിവര്‍ പങ്കെടുത്തു.