കാത്തിരിപ്പിനൊടുവില്‍ റോഡ് യാഥാര്‍ത്ഥ്യമായി; മൂടാടി കിള്ള വയല്‍ എളാഞ്ചേരി താഴ റോഡ് ജനങ്ങള്‍ക്കായി തുറന്നു


മൂടാടി: എളാഞ്ചേരിക്കാരുടെ ഏറെ നാളത്തെ ആവശ്യമായ റോഡ് പണി പൂര്‍ത്തീകരിച്ചു. കിള്ള വയല്‍ എളാഞ്ചേരി താഴ കോണ്‍ ഗ്രീറ്റ് ചെയ്ത റോഡ് ജനങ്ങള്‍ക്കായി തുറന്നു.

മൂടാടി ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും ഏഴ് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പണികഴിപ്പിച്ച കിള്ള വയല്‍- എളാഞ്ചേരി താഴ റോഡ് ഉദ്ഘാടനം പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.പി. അഖില അധ്യക്ഷത വഹിച്ചു.

പുഷ്പ ലയം അശോകന്‍, സൈനാര്‍എന്‍.കെ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് എന്‍.ആര്‍.ഇ.ജി എ. ഇ ജോഷിത ജയന്‍ എന്നിവര്‍ സംസാരിച്ചു. എം. സുരേഷ് സ്വാഗതവും ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.