കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വേ ട്രാക്കിന് സമീപം യുവാവ് ട്രയിന്‍ തട്ടി മരിച്ച നിലയില്‍


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍പ്പാളത്തിന് സമീപം യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ വരണ്ടയില്‍ ഷൈജു(40)വിനെയാണ് ഇന്ന് ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് കാലത്ത് ബപ്പന്‍കാട് അണ്ടര്‍പാസിന് സമീപം ട്രാക്കില്‍ നാട്ടുകാര്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
ഭാര്യ: രാജി,
മക്കള്‍: ഷിംന, തൃഷ.