കോഴിക്കോട് ജില്ല മികച്ച വനിതാ വെറ്റിനറി സര്‍ജന്‍ അവാര്‍ഡ് മേപ്പയ്യൂര്‍ വെറ്റിനറി സര്‍ജന്‍ ഡോ.ഇ.കെ പ്രീതയ്ക്ക്; ആദരിച്ച് മേപ്പയ്യൂര്‍ പൗരാവലി


മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലയിലെ ബെസ്റ്റ് വനിതാ വെറ്റിനറി സര്‍ജനായി തെരഞ്ഞെടുക്കപ്പെട്ട മേപ്പയൂര്‍ വെററിനറി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.കെ. പ്രീതയെ ആദരിച്ച് മേപ്പയ്യൂര്‍ പൗരാവലി.

മേപ്പയൂര്‍ വികസന സെമിനാറില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ.ടി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ പ്രീതയ്ക്ക് ഉപഹാരം നല്‍കി.

സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി. സുനില്‍, വി.പി.രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സെക്രടരി കെ.പി. അനില്‍കുമാര്‍, അസി. സെക്രട്ടറി കെ.ആര്‍. ശ്രീലേഖ, ജൂനിയര്‍ സൂപ്രണ്ട് വി.വി. പ്രവീണ്‍, ഡോ. വിക്രം, അപര്‍ണ്ണ, സല്‍നാലാല്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.