കുന്നത്തറ ടെക്‌സ്റ്റെല്‍സ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവം; കുന്നത്തറയില്‍ വച്ച് തന്നെ പ്രതി പിടിയില്‍


കൊയിലാണ്ടി: ടെക്‌സറ്റെല്‍സ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. കോതങ്കല്‍ പാലോട്ട് മീത്തല്‍ പ്രസാദിനെയാണ് ഇന്നലെ പിടികൂടിയത്. ഡിസംബര്‍ 31 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

കുന്നത്തറ ടെക്‌സ്റ്റെല്‍സ് ജീവനക്കാരനായ രാജനെ ഇയാള്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടുകൂടി ജോലിക്ക് പോകാനിറങ്ങിയ പ്രസാദിനെ കുന്നത്തറ ടൗണില്‍ വച്ച് അത്തോളി പോലീസ് പിടികൂടുകയായിരുന്നു.

തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് ഇയാള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അത്തോളി പോലീസ് എസ് ഐ രാജീവ്, എസ്.പി.ഒ ഷിബു, ശ്രീജേഷ്, എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.