2024-25 വര്‍ഷത്തെ പദ്ധതി രൂപീകരണം; പഞ്ചായത്ത് വികസനത്തിനായി വികസന സെമിനാര്‍ നടത്തി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്


ചെങ്ങോട്ടുകാവ്: ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വര്‍ഷത്തെ പദ്ധതി രൂപീകരണ വികസന സെമിനാര്‍ നടത്തി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്.

വികസന സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ ഗീത കാരോല്‍ വികസന കാഴ്ചപ്പാടും നയ സമീപനവും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് പി.വേണു, ജില്ലാ പഞ്ചായത്തംഗം എം.പി ശിവാനന്ദന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബേബി സുന്ദര്‍ രാജ്, ബിന്ദു മുതിരക്കണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ടി.എം കോയ, ഇ.കെ ജുബീഷ്, ഗ്രാമപഞ്ചായത്ത് അംഗം സുധ കാവുങ്കല്‍ പൊയില്‍, രമേശന്‍ കിഴക്കയില്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ടി രാധാകൃഷ്ണന്‍ മാസ്റ്റര്‍, എന്‍.പ്രദീപന്‍, പി. ബാലകൃഷ്ണന്‍, മുരളീധരന്‍ തോറോത്ത്, ഹംസ ഹദിയ, പ്രിയ ഒരുവമ്മല്‍, പി. ചാത്തപ്പന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.