Category: Push.
മേപ്പയ്യൂർ മടത്തുംഭാഗം എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ റോഡ് നിർമ്മാണ പ്രവൃത്തിക്ക് തുടക്കം
മേപ്പയ്യൂർ: മടത്തുംഭാഗം എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡ് നിർമ്മാണ പ്രവൃത്തി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അടങ്കൽ തുക ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷനായി. വാർഡ് മെമ്പര്‍ ശ്രീനിലയം വിജയൻ, കൂവല ശ്രീധരൻ,
പേരാമ്പ്രയില്‍ ബേക്കറിക്ക് തീപിടിച്ചു; പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
പേരാമ്പ്ര: പേരാമ്പ്രയില്‍ ബേക്കറിക്ക് തീപിടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ അനുപമ ബേക്കറിയിലെ അപ്പക്കൂടിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പലഹാരങ്ങള്‍ ഉണ്ടാക്കുന്ന മുറിയുടെ മുകള്‍ഭാഗത്താണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. മറ്റു കെട്ടിടങ്ങളിലേക്ക്
ക്യാന്‍സറിന് കാരണമാകുന്ന മാരക രാസവസ്തുക്കള്‍; പഞ്ഞിമിഠായി നിരോധിച്ച് തമിഴ്നാട്
തിരുവനന്തപുരം: പഞ്ഞിമിഠായിയുടെ വില്പന നിരോധിച്ച് തമിഴ്നാട്. ക്യാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെയാണ് നടപടി. തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യനാണ് വിലക്കേര്‍പ്പെടുത്തിയ കാര്യം പുറത്തുവിട്ടത്. വസ്ത്രങ്ങള്‍, പേപ്പര്‍, ലെതര്‍ എന്നിവയ്ക്ക് നിറം നല്കാന് ഉപയോഗിക്കുന്ന രാസവസ്തു പഞ്ഞി മിഠായിക്ക് പിങ്ക് നിറം ലഭിക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. കാന്‍സറിന്
കാസർഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച നിലയില്‍
കാസർഗോഡ്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാച്ച് റിപ്പയറിങ്ങ് കട നടത്തുന്ന സൂര്യപ്രകാശ്(62), അമ്മ ഗീത, ഭാര്യ ലീന എന്നിവരാണ് മരിച്ചത്. അമ്മയ്ക്കും ഭാര്യയ്ക്കും വിഷം കൊടുത്ത ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
തൃപ്പൂണിത്തുറ സ്ഫോടനം; ഗുരുതരമായി പരിക്കേറ്റ ഒരാൾകൂടി മരിച്ചു
കൊച്ചി: തൃപ്പൂണിത്തറ പുതിയകാവിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ദിവാകരന്(55) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടികളടക്കം 16പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കൊല്ലം പാരിപ്പള്ളി സ്വദേശി അനില്‍, മധുസൂദനന്, ആദര്‍ശ്, ആനന്ദന് എന്നിവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തരയോടെയാണ്
മോട്ടാര്‍വാഹന വകുപ്പ് സൈറ്റുകള്‍ തകരാറില്‍; നിരവധി ലേണിംങ് ടെസ്റ്റുകള്‍ മുടങ്ങി
കൊയിലാണ്ടി: സംസ്ഥാന വ്യാപകമായി മോട്ടോര്‍വാഹന വകുപ്പ് സൈറ്റുകള്‍ പണിമുടക്കി. സര്‍വര്‍ പരിഷ്ക്കരണത്തിന്റെ ഭാഗമായിട്ടാണ് സൈറ്റുകള്‍ പണിമുടക്കിയത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി നിരവധി ഡ്രൈവിംങ് ലേണിംങ് ടെസ്റ്റുകള്‍ മുടങ്ങി. മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റുകളായ സാരഥിയും വാഹനുംമാണ് ഭാഗികമായി മുടങ്ങിയത്. ഇതില്‍ സാരഥി സൈറ്റാണ് മൂന്ന് ദിവസത്തോളമായി ഭാഗികമായി മുടങ്ങിക്കിടക്കുന്നത്. സാരഥി മുഖാന്തരമാണ് ലേണിങ് ടെസ്റ്റ് നടത്തുന്നത്.
മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന് പാമ്പ് കടിയേറ്റു മരിച്ചു
മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ രണ്ട് വയസുകാരന് പാമ്പ് കടിയേറ്റു മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍-ജംഷിയ ദമ്പതികളുടെ മകന് മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചില് കേട്ട് പരിശോധിച്ചപ്പോഴാണ് കാലില്‍ പാമ്പ് കടിച്ച പാട് വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പൂക്കാട് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്
കൊയിലാണ്ടി: പൂക്കാട് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. രാത്രി 10മണിയോടെയാണ് സംഭവം. തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍ നിന്നാണ് ഇയാള്‍ വീണത്. അപകടം കണ്ട മറ്റു യാത്രക്കാര്‍ കൊയിലാണ്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ തങ്കരാജിന്റെ നേതൃത്വത്തില്‍ അഖില്‍, ഗംഗേഷ് എന്നിവര്‍ നടത്തിയ തിരച്ചിലില്‍ പൂക്കാട് ഭാഗത്ത് നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി
തിയേറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയുമായ കെ.ഒ ജേസഫ് അപകടത്തില്‍ മരിച്ചു
കോഴിക്കോട്: മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമ കെ.ഒ ജോസഫ് തൃശ്ശൂരില്‍ അപകടത്തില്‍ മരിച്ചു. എറണാകുളത്ത് നിന്ന് മടങ്ങി വരുന്നതിനിടെ സുഹൃത്തിന്റെ ചങ്ങരംകുളത്തെ മാര്‍സ് അവന്യൂ ബില്‍ഡിങ് കാണാനായി ഇറങ്ങിയിരുന്നു. കെട്ടിടത്തിലെ ഒന്നാം നിലയില്‍ നിന്ന് കാല് വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്
മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത അന്തരിച്ചു
കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കരുപ്പാളി കുഞ്ഞിരാമന് (മുന്‍ ഡെ.ജനറല്‍ മാനേജര്‍,ഓര്‍ഡിനന്‍സ് ഫാക്ടറി). മക്കള്‍: മീരാ ശശിധരന്, താര രമേഷ് (റിട്ട. സയന്റിസ്റ്റ്, സി.എം.എഫ്.ആര്.ഐ), അഡ്വ: ഉഷാ രാമചന്ദ്രന് (റിട്ട: ചീഫ് മാനേജര്‍ (ലോ), സിന്‍ഡിക്കേറ്റ് ബാങ്ക്). മരുമക്കള്‍: പി. ശശിധരന്, അടിച്ചിക്കാട്ട്