Category: അറിയിപ്പുകള്‍
അരിക്കുളം സെക്ഷന്‍ പരിധിയില്‍ കീഴരിയൂര്‍ ഭാഗത്തെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
അരിക്കുളം: കീഴരിയൂര്‍ ഭാഗത്തെ വിവിധയിടങ്ങളില്‍ നാളെ (11.6.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1മണി വരെ കീഴരിയൂര്‍, ക്രഷര്‍ ട്രാന്‍സ്‌ഫോര്‍മറുകളിലാണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി ലൈനിന്റെ പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
ശ്രദ്ധിക്കണേ, ഇല്ലെങ്കില്‍ ട്രെയിന്‍ മിസ്സാകും; ഇന്നുമുതല്‍ മണ്‍സൂണ്‍ ടൈംടേബിള്‍, 38 തീവണ്ടികളുടെ സമയത്തില്‍ മാറ്റം
വടകര: കൊങ്കണ്‍ റെയില്‍പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്ന് മുതല്‍ നിലവില്‍വന്നു. കൊങ്കണ്‍ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും എന്നതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു. മുന്‍കൂട്ടി ടിക്കറ്റ് എടുത്തുവരും ട്രെയിനുകളുടെ സമയമാറ്റം അനുസരിച്ച് യാത്ര സജ്ജീകരിക്കണം. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ ടൈംടേബിള്‍. മഴ കനത്താല്‍ തീവണ്ടികളുടെ വേഗം 40 കിലോമീറ്ററായി
അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ ഇന്ന് യോല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു; വിശദമായി നോക്കാം
കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം), എസ് സി/എസ് ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള മറ്റു സൗജന്യ കോഴ്സുകള്‍ എന്നിവയിലേക്ക് അഡ്മിഷന്‍ തുടരുന്നു. ക്ലാസ്സുകള്‍ ജൂണ്‍ 20 ന് ആരംഭിക്കും. ഫോണ്‍: 0495
സംസ്ഥാനത്ത് മഴ കനക്കുന്നു; കോഴിക്കോട് ഉള്‍പ്പെടെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കോഴിക്കോട് ഉള്‍പ്പെടെ ഇന്ന് 12 ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ വരും
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചിംഗ് ക്യാമ്പ് പ്രവേശനം തുടങ്ങി; കൊയിലാണ്ടിയിലും പരിശീലനം, നോക്കാം വിശദമായി
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചു. 7 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവധി ദിവസങ്ങളിലാണ് ക്യാമ്പ്. ജൂണ്‍ പകുതിയോടെ ക്യാമ്പുകള്‍ ആരംഭിക്കും. ബാഡ്മിന്റണ്‍, ഫുട്ബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ബോക്സിങ്, ജിംനാസ്റ്റിക്സ്, ചെസ്സ്, വോളിബോള്‍, സ്വിമ്മിങ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്.
ചക്രവാതച്ചുഴി, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. മലയോര മേഖലകളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
മുയിപ്പോത്ത് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
പേരാമ്പ്ര: മുയിപ്പോത്ത് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. മുയിപ്പോത്ത് തറമന്‍ ശശിയുടെ മകന്‍ ശ്യാംജിത്തിനെയാണ് ഇന്നലെ രാത്രി 8.30 മുതല്‍ കാണാതായത്. നിലവില്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രി വീട്ടില്‍ വീട്ടില്‍ നിന്നും പോയതാണെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍
ചേലിയ കഥകളി വിദ്യാലയത്തില്‍ സൗജന്യ ദ്വിവത്സര കഥകളി പരിശീലന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അറിയാം വിശദമായി
ചേമഞ്ചേരി: ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തില്‍ നടന്നു വരുന്ന ദ്വിവത്സര കഥകളി പരിശീലന കോഴ്‌സിന്റെ 25-ാ മത്തെ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു. തികച്ചും സൗജന്യമായ കോഴ്‌സിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും വൈകീട്ട് 2 മുതല്‍ 5 വരെ ആണ് ക്ലാസുകള്‍ നടക്കുന്നത്. ഇപ്രകാരം ഏപ്രില്‍ –
മേപ്പയ്യൂര്‍ നരക്കോട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ രാത്രിയോടെ കുലുപ്പ പാര്‍ക്കനാര്‍പുരം മേപ്പയ്യൂര്‍ റൂട്ടില്‍ വെച്ചാണ് നഷ്ടമായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അജ്മലിന്റെ പേഴ്‌സാണ് നഷ്ടമായത്. പേഴ്‌സില്‍ ആദാര്‍കാര്ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എ.ടി.എം കാര്ഡ്, പാന്‍കാര്‍ഡ്, പണം എന്നിവ ഉണ്ടായിരുന്നു. ഈ