സംസ്ഥാനത്തിന് പുറത്ത് പഠനം നടത്തുവാന്‍ ആഗ്രഹിക്കുന്നവരാണോ?; എന്‍.സി.ഇ.ടി. 2024 നാല്‌വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാന്‍ അവസരം, സര്‍വ്വകലാശാലകളെക്കുറിച്ചറിയാം വിശദമായി


ഡല്‍ഹി: നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ 202425 സെഷനിലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റി (എന്‍.സി.ഇ.ടി.)നാണ് അപേക്ഷ ക്ഷണിച്ചത്. വിവിധ സംസ്ഥാനങ്ങിലായി 64 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകള്‍ (ബി.എ./ബി.എസ്സി./ബി.കോം.-ബി.എഡ്.) പരീക്ഷയുടെ പരിധിയില്‍ വരുന്നു.

പരീക്ഷയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍, അവയിലെ കോഴ്‌സുകള്‍ എന്നിവയുടെ പൂര്‍ണ പട്ടിക ncet.samarth.ac.in ലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കുന്നതാണ്.

പട്ടികയിലെ ചില സ്ഥാപനങ്ങള്‍

* ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്‌നോ). ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ഖരഗ്പുര്‍, ഭുവനേശ്വര്‍, റോപര്‍, ജോധ്പുര്‍ . നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) ഹൈദരാബാദ്, പുതുച്ചേരി, ജലന്ധര്‍, തിരുച്ചിറപ്പള്ളി, അഗര്‍ത്തല, കോഴിക്കോട് • അലിഗഢ് മുസ്ലിം, ഡല്‍ഹി, പോണ്ടിച്ചേരി സര്‍വകലാശാലകള്‍ •

മഹാത്മാഗാന്ധി അന്തര്‍ രാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ( വാര്‍ധ) ഡോ ഹരിസിങ് ഗൗര്‍ വിശ്വവിദ്യാലയ (സാഗര്‍), മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റി (ഹൈദരാബാദ്) • നാഷണല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി (ആന്ധ്രപ്രദേശ്), സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഭോപാല്‍, ജയ്പുര്‍, ഗുരുവായൂര്‍) • കേരള, രാജസ്ഥാന്‍, തമിഴ്നാട്, ഹരിയാണ, പഞ്ചാബ്, കശ്മീര്‍ കേന്ദ്ര സര്‍വകലാശാലകള്‍, ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റി (അമൃത്സര്‍) . ഡോ. ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്സിറ്റി (ഡല്‍ഹി) .

കുരുക്ഷേത്ര യൂണിവേഴ്സിറ്റി, ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി (ഡല്‍ഹി),ശിവാജി യൂണിവേഴ്സിറ്റി. സാവിത്രിഭായ് ഫൂലെ പുണെ യൂണിവേഴ്സിറ്റി, റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ (ഭോപാല്‍, അജ്‌മേര്‍), ഗവണ്‍മെന്റ് കോളേജ് ഓഫ് എജ്യുക്കേഷന്‍ (ജമ്മു), മാതാ സുന്ദരി കോളേജ് ഫോര്‍ വിമണ്‍ (ന്യൂഡല്‍ഹി), ശ്യാമപ്രസാദ് മുഖര്‍ജി കോളേജ് ഫോര്‍ വിമണ്‍ (ന്യൂഡല്‍ഹി).