കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എല്‍ പി, യു പി, ഹൈസ്‌ക്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു.

പി എസ് സി അംഗീകൃത കോഴ്സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസസ്സിംഗ് ഡാറ്റാ എന്‍ട്രി, ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ്, ആനിമേഷന്‍, ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന് 0495-2301772, 8590605275 നമ്പറുകളില്‍ ബന്ധപ്പെടണം.