വേനല്‍ച്ചൂടിന് ആശ്വാസമേകാന്‍ സംസ്ഥാനത്ത് മഴയെത്തുന്നു; ഈ വര്‍ഷം കൂടുതല്‍ മഴ ലഭിക്കും, കാലവര്‍ഷം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്


തിരുവന്തപുരം: കേരളത്തില്‍ ഈ വര്‍ഷം കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആദ്യഘട്ടത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

പസഫിക്ക്, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ ഇത്തവണ കാലവര്‍ഷത്തിന് അനുകൂല സൂചനകളാണ് നല്‍കുന്നുവെന്നും നിലവിലെ എല്‍നിനോ കാലവര്‍ഷം ആരംഭത്തോടെ ദുര്‍ബലമായി ന്യൂട്രല്‍ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ‘ലാനിന’ യിലേക്കും മാറാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവില്‍ ന്യൂട്രല്‍ സ്ഥിതിയില്‍ തുടരുന്ന ഇന്ത്യ ഓഷ്യന്‍ ഡൈപോള്‍ കാലവര്‍ഷത്തിന്റെ രണ്ടാം ഘട്ടത്തില്‍ പോസിറ്റീവ് ഫേസിലേക്ക് വരുന്നതും കാലവര്‍ഷത്തിന് അനുകൂലമാകാനാണ് സാധ്യതയെന്നാണ്് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പൊതുവേ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് തന്നെയാണ് സൂചന.

2018.6 mm മഴയാണ് സാധാരണയായി ഈ സീസണില്‍ കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വന്ന ‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് തുടക്കത്തില്‍ കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമാക്കി. കഴിഞ്ഞ വര്‍ഷം 1327 ാാ മാത്രമായിരുന്നു മഴ ലഭിച്ചത്.