Category: മേപ്പയ്യൂര്‍
ലീവിന് നാട്ടില്‍ വരുന്ന അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി ഓര്‍മ്മ; നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യം, രാജസ്ഥാനില്‍ വെടിയേറ്റു മരിച്ച മേപ്പയ്യൂര്‍ സ്വദേശിയായ സൈനികന്റെ സംസ്‌കാരം ഇന്ന് രാത്രി
മേപ്പയ്യൂര്‍: രാജസ്ഥാനില്‍ ജയ്പുരിന് സമീപം വെടിയേറ്റു മരിച്ച മേപ്പയ്യൂര്‍ സ്വദേശിയായ സൈനികന്‍ മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തല്‍ ജിതേഷിന്റെ(39) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകീട്ട് ഏഴ് മണിയോടെ വിമാന മാര്‍ഗം കോഴിക്കേട് എത്തും. രാത്രി 10.30യ്ക്ക് വീട്ടുവളപ്പില്‍ വച്ചാണ് സംസ്‌കാരം. ലീവില്‍ നാട്ടിലെത്തുമ്പോഴൊക്കെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പങ്കാളിയാവുന്ന ജിതേഷ് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്. കോവിഡ് സമയത്ത് നാട്ടിലുണ്ടായിരുന്ന ജിതേഷ്
മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു
മേപ്പയ്യൂർ: രാജസ്ഥാനിൽ ജയ്‌പുരിന് സമീപം മേപ്പയ്യൂർ സ്വദേശിയായ സൈനികൻ വെടിയേറ്റു മരിച്ചു. മേപ്പയ്യൂർ മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തൽ ജിതേഷ് (39) ആണ് മരിച്ചത്. അജ്മീർ നസീറബാദ് എയർഫോഴ്സ് കന്റോൺമെന്റ് കോളനിയിൽ ഡ്യൂട്ടിയിലായിരുന്നു. എങ്ങനെയാണ് വെടിയേറ്റത് എന്നകാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് ജിതേഷിന്റെ സഹോദരൻ പ്രജീഷും സുഹൃത്തും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
ബി.എം ആൻഡ് ബി.സി നിലവാരം, ഡ്രൈനേജുമുൾപ്പടെ 10 മീറ്റർ വീതി; മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും
മേപ്പയ്യൂർ: മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ റോഡിന്റെ അടിയന്തിര അറ്റകുറ്റപണികൾക്ക് ടെൻഡർ ചെയ്തു. 2.4 കോടി രൂപയുടെ പ്രവൃത്തിക്കാണ് ടെൻഡറായത്. ഏപ്രിൽ രണ്ടാം വാരത്തോടെ പ്രവൃത്തി ആരംഭിക്കും. നേരത്തെ 38.95 കോടി രൂപയുടെ കിഫ്ബിയുടെ ധനകാര്യ അനുമതി റോഡിന് ലഭിച്ചിരുന്നു. ലാൻഡ് അക്വിസിഷന് കാലതാമസം വരുന്നതിനാൽ റോഡിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്.
പത്തടിയോളം താഴ്ച്ചയും ധാരാളം വെള്ളവുമുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണു; മേപ്പയ്യൂരില്‍ യുവതിയ്ക്ക് രക്ഷകരായെത്തി പേരാമ്പ്ര അഗ്നി രക്ഷാസേന
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡായ ചങ്ങരംവെള്ളിയില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ചു. പട്ടോറക്കല്‍ ഹൗസില്‍ അഡ്വ. അബ്ദുള്‍ ജലീലിന്റെ ഭാര്യ സീനത്ത് (40) ആണ് കിണറ്റില്‍ വീണത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പത്ത് മീറ്റര്‍ താഴ്ച്ചയും ധാരാളം വെള്ളവുമുള്ള വീട്ടുമുറ്റത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു യുവതി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്രി
മുസ്‌ലിം ലീഗ് പൊതുസമ്മേളനം; മേപ്പയ്യൂരില്‍ ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ വച്ച് നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഐ.ടി. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുറഹിമാന്‍
അമല്‍ കൃഷ്ണയുടെ മരണം ഉള്‍ക്കൊള്ളാനാവാതെ നാട്; മേപ്പയ്യൂരില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. അമല്‍ കൃഷ്ണയുടെ മരണത്തില്‍ അനുശോചിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ പരിസരത്ത് യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.വി അനുരാഗ്, ഏരിയ സെക്രട്ടറി അമല്‍ജിത്ത്,
പഠനത്തില്‍ മിടുക്കന്‍, നാട്ടുകാര്യങ്ങളില്‍ നിറസാന്നിദ്ധ്യം; മേപ്പയ്യൂരില്‍ മരണമടഞ്ഞ അമല്‍ കൃഷ്ണ അപകടത്തില്‍പെട്ടത് സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴി, യാത്രാമൊഴിയേകി നാട്
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ നാട്. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും എല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്ന അമലിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നാളെ ആരംഭിക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കായി രാത്രി മുഴുവന്‍ പഠിച്ച് ഇന്ന് രാവിലെ 7 മണിയോടെ നരക്കോടുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവും വഴിയാണ്
മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
മേപ്പയ്യൂര്‍: മേപ്പയൂരിലുണ്ടായ വാഹനാപകത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണ (17) അണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ – നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവിന് സെന്ററിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ
മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി
മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് വമ്‍ വിദ്യാർത്ഥി അമല്‍ കൃഷ്ണയുടെ മരണത്തെ തുടർന്നാണ് സ്കൂളിന് അവധി നൽകുന്നത്. ഐടി പരീക്ഷ ഉള്‍പ്പടെയുള്ള എല്ലാ ക്ലാസുകളും നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍-നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവ് ഓഫീസിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും
മേപ്പയ്യൂരില്‍ വാഹനാപകടം; ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ മേപ്പയ്യൂര്‍ കൊയിലാണ്ടി റോഡില്‍ പാലിയേറ്റീവിന് മുമ്പില്‍ വച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപേയി.