Category: പേരാമ്പ്ര

Total 999 Posts

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പേരാമ്പ്രയില്‍ പൂര്‍ത്തിയായി; 19 വേദികളിലായി മത്സരം, വേദികളും മത്സരയിനങ്ങളും അറിയാം

പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഡിസംബര്‍ മൂന്നിനാണ് കലോത്സവം ആരംഭിക്കുന്നത്. ഡിസംബര്‍ നാലിന് തുടങ്ങാനിരുന്ന കലോത്സവം അന്ന് സംസ്ഥാന തലത്തില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ മൂന്നിനേക്ക് മാറ്റിയത്. നാലിന് മത്സരങ്ങളുണ്ടാകില്ല. 19 വേദികളിലായാണ് മത്സരം നടക്കുന്നത്. മൂന്നാം തിയ്യതി രചനാമത്സരങ്ങളാണ് നടക്കുന്ന. സ്റ്റേജ്

പേരാമ്പ്രയിൽ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

പേരാമ്പ്ര: പേരാമ്പ്രയിൽ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ. മുളിയങ്ങൽ വാളൂർ മുണ്ടിയാടി ഇബ്രാഹിം ആണ് മരിച്ചത്. വീടിനു സമീപത്തെ വയലിലെ വെള്ളകെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. . രാവിലെ മുതൽ ഇദ്ദേഹത്തെ കാണാൻ ഇല്ലായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് വൈകുന്നേരം 4 മണിയോടെ വീടിനു സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ:

‘വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ’ യൂത്ത് മാര്‍ച്ചുമായി മുസ്‌ലിം യൂത്ത് ലീഗ്; പേരാമ്പ്രയില്‍ നേതൃ സംഗമം

പേരാമ്പ്ര: ‘വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ’ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്രയില്‍ നേതൃ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.കെ മുനീർ ഉദ്ഘാടനം ചെയ്തു. നവംബർ 30ന് ചെറിയ കുമ്പളം മുതൽ ചാലിക്കരവരെയാണ് യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കുന്നത്‌. എം.എസ്.എഫ് നിയോജക മണ്ഡലം

പ്ലാസ്റ്റിക് ട്രീ ഇനി വേണ്ട, ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിനും വീട്ടുമുറ്റം അലങ്കരിക്കാനും ലൈവ് ക്രിസ്മസ് ട്രീ ആയാലോ? പേരാമ്പ്ര സീഡ് ഫാമിലേക്ക് പോന്നോളൂ

പേരാമ്പ്ര: പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ക്രിസ്തുമസ് ട്രീയെ അണിയിച്ചൊരുക്കിയുള്ള ക്രിസ്മസ് ആഘോഷം ഇനി വേണ്ടെന്ന് തീരുമാനിച്ചാലോ. ഇത്തവണ നമുക്കൊരു ലൈവ് ക്രിസ്മസ് ട്രീ തന്നെ ഉണ്ടാക്കാം. പിന്നെ അത് നട്ടുനനച്ച് വളര്‍ത്തി ഇനിയുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും കൂടെക്കൂട്ടാം. ഈ ആഗ്രഹം മനസിലുണ്ടെങ്കില്‍ ഇനി ലൈവ് ട്രീ തിരഞ്ഞ് സമയം കളയേണ്ട, നേരെ പേരാമ്പ്രയിലേക്ക് പോന്നോളൂ. കാര്‍ഷിക വികസന

62-ാമത് കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം; പേരാമ്പ്രയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

പേരാമ്പ്ര: 62-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് ആന്റ് പന്തൽ കാൽനാട്ടിൽ കർമ്മം സംഘാടകസമിതി ചെയർമാൻ ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ഡിസംബർ നാലു മുതൽ എട്ടുവരെ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂളിൽ വച്ച് വിവിധ വേദികളിലായാണ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി,

” പിണറായി മാങ്ങോട്ട് അംഗനവാടിയില്‍ വരണം” നൊച്ചാടുള്ള കുഞ്ഞ് പിണറായി ആരാധകന്റെ ഡിമാന്റ് കേള്‍ക്കണോ! വീഡിയോ കാണാം

പേരാമ്പ്ര: ” പിണറായിയെ കാണണം… മാങ്ങാട്ട് അംഗനവാടിയില്‍ വരണം…” നൊച്ചാട്ടെ പിണറായി ആരാധകനായ ബിഥോവന്‍ എന്ന ബിത്തുവിന്റെ ഡിമാന്റാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കരഞ്ഞുകൊണ്ട് തന്റെ ഡിമാന്റ് ഉന്നയിക്കുന്ന ബിത്തുവിന്റെ വീഡിയോ പേരാമ്പ്ര സ്വദേശിയായ പി.കെ.അജീഷ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ നൊച്ചാട് നോര്‍ത്ത് മേഖല സെക്രട്ടറി സനൂപിന്റെയും ഹരിതയുടെയും മകനാണ് ബിഥോവന്‍. നവകേരള സദസ്സില്‍

ആയിരം കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നു; പേരാമ്പ്രയില്‍ മെഗാ തിരുവാതിര അരങ്ങേറി

പേരാമ്പ്ര: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ മെഗാതിരുവാതിര സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.റീന അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ആയിരം കുടുംബശ്രീ പ്രവര്‍ത്തകരെ അണിനിരത്തി പേരാമ്പ്ര ദാറുന്നൂജം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഗ്രൗണ്ടിലാണ്

നവകേരള സദസ്സ്; നവംബര്‍ 24ന് പേരാമ്പ്ര മേഖലയില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ വിശദമായി അറിയാം

പേരാമ്പ്ര: നവംബര്‍ 24ന് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തില്‍ അന്നേദിവസം മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ ഇവയാണ്: കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്ലോട് ബൈപ്പാസ് ജങ്ഷനില്‍ നിന്നും ബൈപ്പാസ് റോഡ് വഴി കടന്നുപോകണം. കുറ്റ്യാടി ഭാഗത്ത് നിന്നും നവകേരള സദസ്സിനായി വരുന്ന വാഹനങ്ങള്‍

കൂത്താളി പള്ളിയുടെ പരിസരത്തു നിന്നും മരുതേരി സ്വദേശിയുടെ സ്കൂട്ടർ കാണാതായതായി പരാതി

പേരാമ്പ്ര: കൂത്താളി പള്ളിയുടെ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ കാണാതായതായി പരാതി. KL77 C0460 നമ്പർ ഉള്ള സ്കൂട്ടറാണ് കാണാതായത്. മരുതേരി കൊട്ടപ്രം സ്വദേശിയായ അബ്ദുൾ സലാമിന്റേതാണ് സ്കൂട്ടർ. ബാങ്കിൽ കലക്ഷൻ ഏജന്റായ അബ്ദുൾസലാം ജോലിക്കിടെ ഇന്നലെ വൈകുന്നേരം 6.10 ഓടെ കൂത്താളിയിൽ വച്ച് പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോയതായിരുന്നു. തിരിച്ചു വന്നു നോക്കുമ്പോൾ സ്കൂൾ കാണാനില്ലായിരുന്നു എന്നാണ്

‘തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക’; ചക്കിട്ടപ്പാറ പോസ്റ്റ് ഓഫീസ് ഉപരോധിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍

ചക്കിട്ടപ്പാറ: തൊഴിലാളികളുടെ കൂലി കുടിശിക ഉടന്‍ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക,തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക, കൂലി 600 രൂപയാക്കി വര്‍ധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജെസി തോമസ് അധ്യക്ഷത വഹിച്ചു. സി.കെ ശശി, പി.സി സുരാജന്‍,