‘വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ’ യൂത്ത് മാര്‍ച്ചുമായി മുസ്‌ലിം യൂത്ത് ലീഗ്; പേരാമ്പ്രയില്‍ നേതൃ സംഗമം


പേരാമ്പ്ര: ‘വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ’ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്രയില്‍ നേതൃ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.കെ മുനീർ ഉദ്ഘാടനം ചെയ്തു.

നവംബർ 30ന് ചെറിയ കുമ്പളം മുതൽ ചാലിക്കരവരെയാണ് യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കുന്നത്‌. എം.എസ്.എഫ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു. യൂത്ത് മാർച്ച് സ്വാഗത സംഘം ചെയർമാൻ എം.കെ.സി കുട്ട്യാലി വിഷയാവതരണം നടത്തി.

മുനീർ കുളങ്ങര, ശിഹാബ് കന്നാട്ടി, ഷുഐബ് തറമ്മൽ, ബാസിത്ത് എടവരാട്, ടി.കെ മുഹമ്മദ് ഷാദി, മുഹമ്മദ് ഫായിസ്, മിഖ്താദ് പുറവൂർ, മുഹമ്മദ് സാബിർ, വി.കെ അഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു.