സ്‌നേഹത്തിന്റെ കരുതല്‍; അകലാപ്പുഴയില്‍ ലിംഫെഡിമ രോഗികള്‍ക്കായി സ്‌നേഹ സംഗമം തീര്‍ത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തും, ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻറർ തിരുവങ്ങൂരും സംയുക്തമായി അകലാപ്പുഴയില്‍ ലിംഫഡിമ ബാധിതരുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ജീവാനന്ദൻ മാസ്റ്റർ, കെ.ടി.എം കോയ, ബിന്ദു മഠത്തിൽ, ഷീബ ശ്രീധരൻ, ഇ.കെ ജുബീഷ്, സുഹറ ഖാദർ, മെഡിക്കൽ ഓഫീസര്‍ ഡോ.കെ.ജെ ഷീബ, ഡോ.അഖിൽ, ഹെൽത്ത് സൂപ്പർ വൈസർ ജോയ് തോമസ്, അനുതോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് രണ്ടു മണിക്കൂർ നേരം അകലാപ്പുഴയിൽ ഉല്ലാസ യാത്രയും സംഘടിപ്പിച്ചു.