കേരള സ്റ്റേറ്റ് സർവീസ്‌ പെൻഷനേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; കൊയിലാണ്ടിയിൽ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ്‌ പെൻഷനേഴ്സ് അസോസിയേഷന്റെ ( KSSPA) 39ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.

ഡിസിസി പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ അഡ്വ.കെ.പ്രവീൺകുമാർ ഓഫീസ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത്, വി.ടി സുരേന്ദ്രൻ, വി.സദാനന്ദൻ, വാഴയിൽ ശിവദാസൻ, ടി.കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.