പേരാമ്പ്രയിൽ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ


പേരാമ്പ്ര: പേരാമ്പ്രയിൽ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ. മുളിയങ്ങൽ വാളൂർ മുണ്ടിയാടി ഇബ്രാഹിം ആണ് മരിച്ചത്. വീടിനു സമീപത്തെ വയലിലെ വെള്ളകെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. .

രാവിലെ മുതൽ ഇദ്ദേഹത്തെ കാണാൻ ഇല്ലായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് വൈകുന്നേരം 4 മണിയോടെ വീടിനു സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ: സുബൈദ
മക്കൾ: ലത്തീഫ്, ഷൈമ, ഷംന.
മരുമക്കൾ : റൈഹാനത്ത് , സുലൈമാൻ (നരക്കോട്), റിയാസ് (തിരുവള്ളൂർ )
സഹോദരങ്ങൾ: പാത്തുമ്മ, ആയിഷ , മുഹമ്മദ് (റിട്ടേഡ് എ ഇ കെഎസ്ഇബി) ആമിന , അബൂബക്കർ (റിട്ടേഡ് ഡെപ്യൂട്ടി കലക്ടർ ) പരേതനായ കുഞ്ഞു മൊയ്തീൻ മാസ്റ്റർ, അബ്ദുള്ള (ഭോപ്പാൽ)