ആയിരം കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നു; പേരാമ്പ്രയില്‍ മെഗാ തിരുവാതിര അരങ്ങേറി


പേരാമ്പ്ര: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ മെഗാതിരുവാതിര സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.റീന അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ ആയിരം കുടുംബശ്രീ പ്രവര്‍ത്തകരെ അണിനിരത്തി പേരാമ്പ്ര ദാറുന്നൂജം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഗ്രൗണ്ടിലാണ് മെഗാതിരുവാതിര അരങ്ങേറിയത്.

ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം ജിജി സ്വാഗതം പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ജനപ്രതിനിധികള്‍, മുന്‍ എം.എല്‍.എമാരായ എ.കെ.പത്മനാഭന്‍, കെ.കുഞ്ഞമ്മദ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞമ്മദ്, ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.കെ.സജീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.