കൂത്താളി പള്ളിയുടെ പരിസരത്തു നിന്നും മരുതേരി സ്വദേശിയുടെ സ്കൂട്ടർ കാണാതായതായി പരാതി


പേരാമ്പ്ര: കൂത്താളി പള്ളിയുടെ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ കാണാതായതായി പരാതി.
KL77 C0460 നമ്പർ ഉള്ള സ്കൂട്ടറാണ് കാണാതായത്. മരുതേരി കൊട്ടപ്രം സ്വദേശിയായ അബ്ദുൾ സലാമിന്റേതാണ് സ്കൂട്ടർ.

ബാങ്കിൽ കലക്ഷൻ ഏജന്റായ അബ്ദുൾസലാം ജോലിക്കിടെ ഇന്നലെ വൈകുന്നേരം 6.10 ഓടെ കൂത്താളിയിൽ വച്ച് പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോയതായിരുന്നു. തിരിച്ചു വന്നു നോക്കുമ്പോൾ സ്കൂൾ കാണാനില്ലായിരുന്നു എന്നാണ് പരാതി.

കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ പേരാമ്പ്ര പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
ഫോൺ:

8589892036.