റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പേരാമ്പ്രയില്‍ പൂര്‍ത്തിയായി; 19 വേദികളിലായി മത്സരം, വേദികളും മത്സരയിനങ്ങളും അറിയാം


പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഡിസംബര്‍ മൂന്നിനാണ് കലോത്സവം ആരംഭിക്കുന്നത്. ഡിസംബര്‍ നാലിന് തുടങ്ങാനിരുന്ന കലോത്സവം അന്ന് സംസ്ഥാന തലത്തില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ മൂന്നിനേക്ക് മാറ്റിയത്. നാലിന് മത്സരങ്ങളുണ്ടാകില്ല.

19 വേദികളിലായാണ് മത്സരം നടക്കുന്നത്. മൂന്നാം തിയ്യതി രചനാമത്സരങ്ങളാണ് നടക്കുന്ന. സ്റ്റേജ് മത്സരങ്ങള്‍ അഞ്ച് മുതല്‍ ആരംഭിക്കും.

വേദികള്‍ ഇവയാണ്:

വേദി: 1 സബര്‍മതി- സ്‌കൂള്‍ ഗ്രൗണ്ട് താഴെ

വേദി 2: ഫീനിക്‌സ്- സ്‌കൂള്‍ ഗ്രൗണ്ട് മുകളില്‍

വേദി 3: ധരാസന- പ്ലസ് ടു ഗ്രൗണ്ട്

വേദി 4: സേവാഗ്രം- ദക്ഷിണാമൂര്‍ത്തി ഹാള്‍

വേദി 5: ടോള്‍സ്‌റ്റോയ് ഫാം- ഇറിഗേഷന്‍ ഒഫീസിന് സമീപം

വേദി 6: വൈക്കം- അംഗന്‍വാടിക്ക് സമീപം

വേദി 7: ഗുരുവായൂര്‍- ജി.എല്‍.പി സ്‌കൂള്‍

വേദി 8: ബോംബെ- സീഡ് ഫാമിന് സമീപം

വേദി 9: നവഖാലി- ബസ്റ്റോപ്പിന് സമീപം

വേദി 10: രാജ്ഘട്ട്- കാന്റീന് സമീപം

വേദി 11: പയ്യന്നൂര്‍-എച്ച്.എസ്.എസ് ഹാള്‍

വേദി 12: പാക്കനാര്‍പുരം- ബഡ്‌സ് സ്‌കൂള്‍

വേദി 13: വടകര- ചെറുവണ്ണൂര്‍ റോഡ്

വേദി 14: അഹമ്മദാബാദ്- ദാറുന്നുജൂം കോളേജ് ഗ്രൗണ്ട്

വേദി 15: ചമ്പാരന്‍ എന്‍.എം.എല്‍.പി സ്‌കൂള്‍ താഴെ

വേദി 16: പീറ്റര്‍മാരിസ് ബര്‍ഗ് – എന്‍.എം.എല്‍.പി സ്‌കൂള്‍ മുകളില്‍

വേദി 17: അമൃതസര്‍- സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ താഴെ

വേദി 18: ബല്‍ഗാം- സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ മുകളില്‍

വേദി 19: ഖേദ- സി.കെ.ജി കോളേജ് ഗ്രൗണ്ട്