Category: പേരാമ്പ്ര
പന്ത്രണ്ടുകാരിയായ മകള്‍ക്കുനേരേ ലൈംഗികാതിക്രമം; പേരാമ്പ്രയില്‍ പിതാവ് അറസ്റ്റില്‍
പേരാമ്പ്ര: പന്ത്രണ്ടുകാരിയായ മകള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിക്ക് നേരേ രണ്ടുതവണ മുപ്പത്തേഴുകാരനായ പിതാവ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സ്‌കൂളില്‍ വെച്ച് നടന്ന കൗണ്‍സലിങ്ങിനിടെയാണ് കുട്ടി ഇതുസംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ പേരാമ്പ്ര ഇന്‍സ്പെക്ടര്‍ എം.എ സന്തോഷ് അറസ്റ്റ് ചെയ്തു. പോക്സോ നിയമ പ്രകാരമാണ്
പേരാമ്പ്ര മരുതേരി കേളോത്ത് തറമ്മൽ എം.ടി സൂപ്പി അന്തരിച്ചു
പേരാമ്പ്ര: മരുതേരി കേളോത്ത് തറമ്മൽ എം.ടി സൂപ്പി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ലൈല, റസാക്ക്, മുനീർ (ചുമട്ടുതൊഴിലാളി സിഐടിയു കായണ്ണ), മരുമകൻ: ഖാലിദ് നടുവണ്ണൂർ. സഹോദരങ്ങൾ: എം.ടി അമ്മത് ആവള, എം.ടി വീരാൻകുട്ടി ആവള, എം.ടി യൂസഫ് ആവള, എം.ടി നബീസ ആവള, പരേതരായ മൂത്താൻ, കുഞ്ഞബ്ദുള്ള, മൊയ്തി.
പേരാമ്പ്ര നൊച്ചാട് റബ്ബര്‍ തോട്ടത്തില്‍ തീപിടിത്തം; അര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു
പേരാമ്പ്ര: പേരാമ്പ്ര നൊച്ചാട് റബ്ബര്‍ തോട്ടത്തില്‍ തീപിടിത്തം. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കൈതക്കല്‍ കൊറ്റിയോട് പങ്കജാക്ഷിയുടെ റബ്ബര്‍ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരന്നു സംഭവം. അര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ യൂണിറ്റും
” 17 വര്‍ഷമായി തിരയുന്ന മകന്‍ തൊട്ടടുത്തിരുന്നിട്ടും തിരിച്ചറിയാനാകാതെ അച്ഛന്‍, അടുത്തിരിക്കുന്നത് അച്ഛനാണെന്ന് അറിയാതെ ആ മകനും” പേരാമ്പ്ര സ്വദേശിനിയുടെ മകന്‍ വര്‍ഷങ്ങള്‍ക്കുശേഷം അച്ഛന്റെ കൈകളിലെത്തിയ കഥ
പേരാമ്പ്ര: രണ്ടാം വയസില്‍ തനിക്ക് നഷ്ടമായ കുഞ്ഞ്, അതിനെ അന്വേഷിച്ച് കഴിഞ്ഞ് പോയത് 17 വര്‍ഷങ്ങള്‍ ഒടുവില്‍ മകന്‍ തൊട്ടടുത്തിരുന്നിട്ടും തിരിച്ചറിയാതെ ആ അച്ഛന്‍. സിനിമയെ വെല്ലുന്ന ജീവിതകഥയാണ് കഴിഞ്ഞദിവസം കോഴിക്കോട് വെള്ളിമാടുകുന്നിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസില്‍ അരങ്ങേറിയത്. മുക്കത്ത് താമസിക്കുന്ന കോണ്ടാക്ടറായ മധ്യവയസ്‌കനാണ് ഈ കഥയിലെ നായകന്‍. പേരാമ്പ്ര കടിയങ്ങാട് സ്വദേശിനിയെ വര്‍ഷങ്ങള്‍ക്ക്
നൈറ്റ് പെട്രോളിംങിനിടെ ചക്കിട്ടപ്പാറയില്‍ ചാരായം കൈവശം വച്ചയാളെ പിടികൂടി പോരാമ്പ്ര എക്‌സൈസ്
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ചാരായം കൈവശം വച്ചയാളെ പിടികൂടി പേരാമ്പ്ര എക്‌സൈസ്. ചക്കിട്ടപ്പാറ വില്ലേജില്‍ മുതുകാട് ദേശത്ത് പുളിക്കൂല്‍ സോമന്‍ (48)എന്നയാളെയാണ് പിടികൂടിയത്. ഇന്നലെ രാത്രി 7.30 യ്ക്ക് പെട്രോളിംങ് നടത്തുന്നതിനിടെ മുതുകാട് ദേശത്തെ റോഡില്‍ വച്ച് 2.5ലിറ്റര്‍ ചാരായം കൈവശം വച്ചതിനാണ് ഇയാളെ പിടികൂടിയത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജനാര്‍ദ്ദനന്‍ പി.പി
75% സബ്‌സിഡിയില്‍ ചട്ടിയില്‍ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും; പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി
മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നൂതന ജനകീയാസൂത്രണ പദ്ധതിയായ ‘പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ നിര്‍വഹിച്ചു. മേപ്പയ്യൂര്‍ കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് സ്ഥിരം വികസനകാര്യ ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷനായിരുന്നു. ഗവണ്‍മെന്റ് അംഗീകൃത എച്ച്.ഡി.പി.ഇ ചട്ടിയില്‍ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും 75%
ഇനി ഉച്ചമയക്കം സ്‌നേഹ കിടക്കയില്‍; പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് കയര്‍ ഫെഡിന്റെ കിടക്കകള്‍ വിതരണം ചെയ്ത് എം.എല്‍.എ
പേരാമ്പ്ര: എം.എല്‍.എയുടെ മണ്ഡലം വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് സ്‌നേഹ കിടക്ക വിതരണം ചെയ്തു. കയര്‍ ഫെഡിന്റെ സ്‌നേഹ കിടക്കകളുടെ വിതരണോദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍.പി.ബാബു അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല ഏറ്റുവാങ്ങി. പേരാമ്പ്ര ഗ്രാമ
പ്രവൃത്തിയില്‍ വീഴ്ച വരുത്തിയ കരാറുകാരനെ നീക്കം ചെയ്തത് ഗുണം ചെയ്തു; നവീകരണം പൂര്‍ത്തിയാക്കി പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡ്
പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് കടന്നു പോകുന്ന പേരാമ്പ്ര- താനിക്കണ്ടി -ചക്കിട്ടപാറ റോഡ് നവീകരണം പൂര്‍ത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 10 കോടി രൂപ ചെലവിലാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. നേരത്തെ പ്രവൃത്തിയില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് കരാറുകാരനെ നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ കരാറുകാരന്‍
കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ പടക്കപ്രയോഗം; ഗുണ്ട് കൈയ്യിലിരുന്ന് പൊട്ടി കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരിക്ക്
കൂരാച്ചുണ്ട്: ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടയില്‍ കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. കാട്ടാനകളെ വിരട്ടിയോടിക്കാന്‍ ഗുണ്ട് ഉപയോഗിച്ചപ്പോൾ അത് കൈയ്യിലിരുന്ന് പൊട്ടുകയായിരുന്നു. താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. സുനിലിനാണ് (44) പരിക്കേറ്റത്. അപകടത്തില്‍ കൈപ്പത്തിക്കും, ചെവിക്കുമടക്കം പരിക്കേറ്റ സുനിലിന് മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ വെച്ച് ഇന്ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തും. കക്കയം
പേരാമ്പ്രയില്‍ ബേക്കറിക്ക് തീപിടിച്ചു; പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
പേരാമ്പ്ര: പേരാമ്പ്രയില്‍ ബേക്കറിക്ക് തീപിടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ അനുപമ ബേക്കറിയിലെ അപ്പക്കൂടിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പലഹാരങ്ങള്‍ ഉണ്ടാക്കുന്ന മുറിയുടെ മുകള്‍ഭാഗത്താണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. മറ്റു കെട്ടിടങ്ങളിലേക്ക്